ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലേക്ക് ഭക്ഷണം വിതരണം ചെയ്‌തതിനും മെഡിക്കൽ സഹായം എത്തിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗനി. ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ് - Afghanistan President expresses gratitude to PM Modi
അഫ്‌ഗാനിസ്ഥാനിലേക്ക് അവശ്യമായ ഭക്ഷണ സാധനങ്ങളും മെഡിക്കൽ സാധനങ്ങളും വിതരണം ചെയ്‌തതിനാണ് അഫ്‌ഗാൻ പ്രസിഡന്‍റ് നന്ദി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ്
അഫ്‌ഗാനിസ്ഥാനിലെ ജനങ്ങളുടെ സമാധാനപരവും സമൃദ്ധവുമായ ജീവിതത്തിന് ഇന്ത്യ പ്രതിബദ്ധത കാണിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മേഖലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പരസ്‌പരമുള്ള ഉഭയകക്ഷി മേഖലകളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായം പങ്കുവെച്ചു.