കാബൂൾ: കൊവിഡ് പ്രതിരോധ മരുന്നുകൾ നൽകിയതിന് അഫ്‌ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ഹൈഡ്രോക്‌സിക്ലോറോക്വിൻ, പാരസെറ്റമോൾ, ഗോതമ്പ് എന്നിവ എത്തിച്ചതിന് ഇന്ത്യാ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും നന്ദി അറിയിക്കുന്നതായി അഫ്‌ഗാൻ പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് പ്രതിരോധ മരുന്നുകൾ എത്തിച്ചു; ഇന്ത്യക്ക് നന്ദി അറിയിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ് - Ashraf Ghani
സഖ്യകക്ഷികളും സുഹൃത്തുക്കളും തമ്മിലുള്ള സഹകരണം വൈറസിനെ പ്രതിരോധിക്കാനും ജനങ്ങളെ രക്ഷിക്കാനും സഹായിക്കുമെന്ന് അഫ്‌ഗാൻ പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു
പ്രതിസന്ധി സമയങ്ങളിൽ സഖ്യകക്ഷികളും സുഹൃത്തുക്കളും തമ്മിലുള്ള സഹകരണം വൈറസിനെ പ്രതിരോധിക്കാനും ജനങ്ങളെ രക്ഷിക്കാനും സഹായിക്കുമെന്നും അഫ്‌ഗാൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം എന്നിവ അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളും പ്രത്യേക സൗഹൃദം പങ്കുവെക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിലൂടെ മറുപടി പറഞ്ഞു. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‌ത മരുന്നുകൾ അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ അഫ്‌ഗാൻ ആരോഗ്യമന്ത്രി ഫിറോസുദ്ദീൻ ഫിറോസ്, താൽകാലിക പ്രതിരോധമന്ത്രി അസദുല്ല ഖാലിദ് എന്നിവർക്ക് ഞായറാഴ്‌ച കൈമാറി.