കേരളം

kerala

ETV Bharat / bharat

ബിബിഎ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു - Afghan student ends life

അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ സെകിബ് ഫക്കീര്‍ (24) ആണ് മരിച്ചത്. ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ ബോയ്സ് ഹോസ്റ്റലിന് സമീപത്തെ മരത്തിലാണ് ബുധനാഴ്ച രാവിലെ സെകിബ് ഫക്കീറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

death
death

By

Published : Jun 17, 2020, 5:59 PM IST

ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ആത്മഹ്യത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ സെകിബ് ഫക്കീര്‍ (24) ആണ് മരിച്ചത്. ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ ബോയ്സ് ഹോസ്റ്റലിന് സമീപത്തെ മരത്തിലാണ് ബുധനാഴ്ച രാവിലെ സെകിബ് ഫക്കീറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു കോളജിലെ ബിബിഎ വിദ്യാര്‍ഥിയാണ് സെകിബ്. പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു സെകിബെന്നും ഇതിനിടയിലാണ് മരണം സംഭവിച്ചതെന്നും ഗുജറാത്ത് യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ അനിരുദ്ധ് സിന്‍ഹ് മോറി പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഒരു പരീക്ഷ ഇനിയും സെകിബിന് എഴുതിയെടുത്താന്‍ മാത്രമെ ബിരുദം നേടാന്‍ സാധിക്കൂവെന്നും, ഇതിന്‍റെ വേവലാതികള്‍ സെകിബിനെ അലട്ടിയിരുന്നുവെന്നും സുഹൃത്തുക്കള്‍ മാധ്യമങ്ങോട് പറഞ്ഞു.

ABOUT THE AUTHOR

...view details