കേരളം

kerala

ETV Bharat / bharat

മസ്‌തിഷ്ക ജ്വരം ;മൂന്ന് കുട്ടികൾ മുസാഫർപൂരില്‍ ചികിത്സയിൽ - മുസാഫർപൂർ

കഴിഞ്ഞ വർഷം 140 കുട്ടികൾ മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

AES: 1 dead 3 under treatment at SKMCH Muzaffarpur മസ്‌തിഷ്ക ജ്വരം മുസാഫർപൂർ എസ്‌കെഎംസിഎച്ചിൽ
മസ്‌തിഷ്ക ജ്വരം;മൂന്ന് കുട്ടികൾ മുസാഫർപൂരിലെ എസ്‌കെഎംസിഎച്ചിൽ ചികിത്സയിൽ

By

Published : Apr 8, 2020, 11:20 AM IST

മുസാഫർപൂർ:ബിഹാറിൽ മസ്‌തിഷ്ക ജ്വരം ബാധിച്ച ആറ് കുട്ടികളെ ഈ വർഷം ശ്രീകൃഷ്ണ മെഡിക്കൽ കോളജിലും എസ്‌കെഎംസിഎച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രണ്ട് പേർ ആശുപത്രി വിട്ടു . ഒരു കുട്ടി മരിച്ചു. കഴിഞ്ഞ വർഷം 140 കുട്ടികൾ മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം മസ്‌തിഷ്ക ജ്വരം ബാധിച്ച രോഗികളെ ചികിത്സിക്കാനായി സർക്കാർ നടത്തുന്ന എസ്‌കെഎംസിഎച്ചിൽ 121 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 21 മരണങ്ങൾ കെജ്‌രിവാൾ ആശുപത്രിയിലും റിപ്പോർട്ട് ചെയ്തു. ഉയർന്ന പനി, ഛർദ്ദി, ഹൃദയത്തിന്‍റെയും വൃക്കയുടെയും വീക്കം തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ വൈറൽ രോഗമാണ് മസ്‌തിഷ്ക ജ്വരം.

ABOUT THE AUTHOR

...view details