ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ ചടങ്ങില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളിമനോഹര്‍ ജോഷി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തേക്കും. ആരോഗ്യകാരണങ്ങള്‍ മൂലമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കാന്‍ ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5ന് പ്രധാനമന്ത്രിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടല്‍ നടത്തുന്നതെന്ന് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് മഹന്ത് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചു. ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ക്ഷേത്ര നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുക.
രാമക്ഷേത്ര ഭൂമി പൂജ; അദ്വാനിയും മുരളിമനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തേക്കും - Murli Manohar Joshi
ഓഗസ്റ്റ് 5ന് പ്രധാനമന്ത്രിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടല്‍ നടത്തുന്നത്.
ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗ്‌വതും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഭൂമി പൂജ ചടങ്ങിലേക്കായി 1.26 ലക്ഷം ദീപങ്ങളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയോധ്യയിലെ റോഡുകളും ചന്തകളുമൊക്കെ ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 2019 നവംബര്‍ 9നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഖോയ് തര്‍ക്കഭൂമിയില്‍ അനുകൂല വിധി പ്രഖ്യാപിച്ചത്. വിധി പ്രകാരം 2.7 ഏക്കര്‍ ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിന് വിട്ടുനല്‍കിയത്. ട്രസ്റ്റിന് കീഴിലാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത്.