ഹൈദരാബാദ്:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യം, സുരക്ഷ, പോഷകാഹാരം, പഠനം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യൂനിസെഫ്. ഇത് സംബന്ധിച്ച് 'ബാല്യകാല വികസനം' എന്ന പേരിൽ യുണിസെഫ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ആറ് വയസുകാരുടെ മനസ്സ് വളരെ വേഗത്തിൽ വളരുന്നുവെന്നും മൂന്ന് വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ ഒരു കുട്ടിയുടെ മാനസിക ശേഷി വികസിക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ, മാതാപിതാക്കൾ കടുത്ത സമ്മർദ്ദത്തിലാണെന്നും യുണിസെഫ് പറഞ്ഞു.
കൊവിഡിനെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് യുണിസെഫ് - യുണിസെഫ്
ലോക്ക്‌ഡൗണ്‍ സമയത്ത് കുട്ടികളോടുള്ള പോസിറ്റീവ് മനോഭാവവും ശരിയായ മേൽനോട്ടവും വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും യുണിസെഫ്
![കൊവിഡിനെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് യുണിസെഫ് UNICEF report on Children COVID-19 pandemic Coronavirus outbreak Coronavirus scare Coronavirus crisis COVID-19 infection യുണിസെഫ് കൊവിഡിനെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് യുണിസെഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7553254-620-7553254-1591769223739.jpg)
യുണിസെഫ്
പ്രീ സ്കൂളുകൾ അടച്ചത് കുട്ടികളുടെ ദൈനംദിന ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റിമറിച്ചു. കുട്ടികളുടെ ചലനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായി. ഈ സമയത്ത് കുട്ടികളോടുള്ള പോസിറ്റീവ് മനോഭാവവും ശരിയായ മേൽനോട്ടവും വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. വൈറസിനെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണമെന്നും യുണിസെഫ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.