ചെന്നൈ: കള്ളക്കുറിശ്ശി നിയോജകമണ്ഡലത്തിലെ എഡിഎംകെ എം.എൽ.എ പ്രഭുവിന്‍റെ (34) വിവാഹം സംബന്ധിച്ച വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദളിത് എം.എൽ.എ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സൗന്ദര്യ (19) എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. സംഭവത്തെത്തുടർന്ന് പ്രഭു തന്‍റെ മകളെ തട്ടിക്കൊണ്ടുപോയതായി സൗന്ദര്യയുടെ പിതാവ് സ്വാമിനാഥൻ ആരോപിച്ചിരുന്നു.
എഡിഎംകെ എംഎൽഎയുടെ വിവാഹം; ഹേബിയസ് കോർപ്പസുമായി യുവതിയുടെ പിതാവ് - ADMK MLA from Kallakurichi constituency Prabhu
സൗന്ദര്യയുടെ പിതാവിന്‍റെ ആരോപണം പ്രഭു നിഷേധിക്കുകയും തങ്ങൾ നാല് മാസമായി പ്രണയത്തിലായിരുന്നെന്നും 10 വർഷമായി സൗന്ദര്യയുടെ കുടുംബവുമായി തനിക്ക് പരിചയമുണ്ടെന്നും ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എഡിഎംകെ എംഎൽഎയുടെ വിവാഹം; ഹേബിയസ് കോർപ്പസ് നൽകി യുവതിയുടെ പിതാവ്
എന്നാൽ സൗന്ദര്യയുടെ പിതാവിന്‍റെ ആരോപണം പ്രഭു നിഷേധിക്കുകയും തങ്ങൾ നാല് മാസമായി പ്രണയത്തിലായിരുന്നെന്നും 10 വർഷമായി സൗന്ദര്യയുടെ കുടുംബവുമായി തനിക്ക് പരിചയമുണ്ടെന്നും ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
താൻ സൗന്ദര്യയെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും സൗന്ദര്യയുടെ പിതാവുമായി വിവാഹ കാര്യം സംസാരിച്ചിരുന്നതായും അദ്ദേഹം വിവാഹത്തിന് സമ്മതം നൽകാത്തതിനെത്തുടർന്നാണ് തന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തിയെതെന്നും പ്രഭു പറഞ്ഞു.