അമരാവതി:ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം വേണമെന്ന മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ അഭിപ്രായത്തെ തള്ളി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഭരണം കേന്ദ്രീകരണമാകണമെന്നും എന്നാൽ വികസനമാണ് വികേന്ദ്രീകരിക്കേണ്ടതെന്നും എം വെങ്കയ്യ നായിഡു പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ്, ഹൈക്കോടതി, നിയമസഭ എന്നിവയെല്ലാം ഒരിടത്ത് തന്നെ ആയിരിക്കണമെന്നും അത് എവിടെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ 42 വർഷത്തെ രാഷ്ട്രീയ അനുഭവത്തിലൂടെയാണ് താൻ ഇത് പറയുന്നതെന്നും ഇത് വിവാദപരമായ രാഷ്ട്രീയ പ്രസ്താവന ആക്കരുതെന്നും മാധ്യമങ്ങളുമായി നടത്തിയ അനൗപചാരിക ചർച്ചയിൽ ഉപരാഷ്ട്രപതി പറഞ്ഞു.
ആന്ധ്രാപ്രദേശിന് തലസ്ഥാനം ഒന്നുമതിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു - capital city
ദക്ഷിണാഫ്രിക്കക്ക് സമാനമായി എക്സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണവും നിയമനിർമാണ തലസ്ഥാനമായി അമരാവതിയും ജുഡീഷ്യറി തലസ്ഥാനം കർനുളും ആക്കണമെന്നാണ് മുഖ്യമന്ത്രി വൈ.എസ്ജ.ഗൻ മോഹൻ റെഡ്ഡി അഭിപ്രായപ്പെട്ടത്.
![ആന്ധ്രാപ്രദേശിന് തലസ്ഥാനം ഒന്നുമതിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു Y S Jagan Mohan Reddy Three capitals for Andhra Pradesh M Venkaiah Naidu Swarna Bharat Trust ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എം വെങ്കയ്യ നായിഡു ആന്ധ്രാപ്രദേശ് ദക്ഷിണാഫ്രിക്ക പരാമർശം capital city capital city for andrapradesh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5490037-508-5490037-1577293498440.jpg)
ആന്ധ്രാപ്രദേശിന് തലസ്ഥാനം ഒന്നുമതിയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു
കഴിഞ്ഞ ആഴ്‌ചയാണ് ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം വേണമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി അഭിപ്രായപ്പെട്ടത്. ഇതിനായി പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. തുടർന്ന് തലസ്ഥാന നഗരം പണിയുന്നതിനായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതെത്തുടര്‍ന്ന് കര്‍ഷകര്‍ ഉപരാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.