ന്യൂഡൽഹി: ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ അശ്ലീല സന്ദേശങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങളും പ്രദർശിപ്പിച്ച ഗ്രൂപ്പ് അഡ്‌മിനെ സൈബർ സെൽ പിടികൂടി. "ബോയ്‌സ് ലോക്കർ റൂം" ഗ്രൂപ്പിന്‍റെ അഡ്‌മിനായ പ്ലസ് ടുവിന് പഠിക്കുന്ന 18 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. ഗ്രൂപ്പിലുള്ള നാല് പേർ 18 വയസിൽ താഴെ പ്രായമുള്ളവരാണെന്നും ഏപ്രിൽ ആദ്യ വാരത്തിൽ ഗ്രൂപ്പ് ആരംഭിച്ച് കൂട്ടുകാരെയും അയൽക്കാരെയും അംഗമാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ പങ്കുവെച്ച ഗ്രൂപ്പ് അഡ്‌മിനെ സൈബർ സെൽ പിടികൂടി - ന്യൂഡൽഹി:
"ബോയ്‌സ് ലോക്കർ റൂം" ഗ്രൂപ്പിന്‍റെ അഡ്‌മിനായ പ്ലസ് ടുവിന് പഠിക്കുന്ന 18 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ പങ്കുവെച്ച ഗ്രൂപ്പ് അഡ്‌മിനെ സൈബർ സെൽ പിടികൂടി
ഇതുവരെ നടത്തിയ അന്വേഷണത്തിൽ 27 അംഗങ്ങളെയാണ് കണ്ടെത്താൻ സാധിച്ചതെന്നും എന്നാൽ ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ച അവസരത്തിൽ അക്കൗണ്ടുകൾ അവർനിർജ്ജീവമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 15 പേരെയാണ് പൊലീസ് ഇതുവരെ ചോദ്യം ചെയ്‌തത്. ഐടി നിയമത്തിന്‍റെയും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.