കേരളം

kerala

ETV Bharat / bharat

ആദിത്യറാവുവിനെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും - Aditya Rao News

ബെംഗളൂരുവിലെ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയ ആദിത്യറാവു താനാണ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചതെന്ന് സമ്മതിച്ചിരുന്നു

ആദിത്യറാവു വാർത്ത ബോംബ് വാർത്ത Aditya Rao News Bomb News
ആദിത്യറാവു

By

Published : Jan 23, 2020, 1:49 AM IST

ബെംഗളൂരു:മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആദിത്യറാവുവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. ബുധാഴാഴ്ച്ച രാവിലെയാണ് ഇയാൾ ബംഗളൂരു പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ബെംഗളൂരുവിലെ പൊലീസ് സ്‌റ്റേഷനിലെത്തിയ ഇയാൾ താനാണ് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചതെന്ന് സമ്മതിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്‌റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രതിയെന്ന് സംശയിക്കുന്നയാൾ കീഴടങ്ങിയ പശ്ചാത്തലത്തലത്തില്‍ മംഗളൂരു പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ബംഗളൂരുവിലേക്ക് തിരിച്ചു.

ഉഡുപ്പി സ്വദേശിയായ ആദിത്യറാവുവിന് എന്‍ജിനീയറിങ്ങിലും എം.ബി.എയിലും ബിരുദമുള്ളതായി പൊലീസ്​ പറയുന്നു. ബംഗളൂരു എയര്‍പോര്‍ട്ടില്‍ ലഭിക്കേണ്ടിയിരുന്ന ജോലി നിഷേധിച്ചതിൽ ഉണ്ടായ വൈരാഗ്യമാണ്​ ബോംബ്​ വെക്കുന്നതിലേക്ക്​ നയിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ജോലി സംമ്പാദിക്കാനായാണ് ഇയാൾ ബംഗളൂരുവില്‍ എത്തിയത്. പിന്നീട് നിരാശനായ ഇയാൾ ഹോട്ടലില്‍ ജോലിക്ക് കയറി. തുടർന്ന് ബോംബ് നിർമിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാൾ ജോലി ചെയ്‌ത ഹോട്ടലിനെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മംഗലാപുരം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയിലുള്ള ബാഗില്‍ ബോംബ് കണ്ടെത്തിയത്. കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ രാവിലെ പത്ത് മണിയോടെയാണ് ഉപേക്ഷിച്ച ബാഗ് കണ്ടെത്തിയത്. പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐ ഇ ഡി ബോംബാണ് ബാഗില്‍ കണ്ടെത്തിയത്. തുടർന്ന് ബോംബ് വെച്ചെന്ന് കരുതപ്പെടുന്നയാളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ABOUT THE AUTHOR

...view details