ന്യൂഡൽഹി:കോൺഗ്രസ് നേതാവ് അധികർ രഞ്ജൻ ചൗധരിയെ വീണ്ടും പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ചെയർപേഴ്‌സണായി നിയമിച്ചതായി ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു.ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് ചൗധരിയെ വീണ്ടും കമ്മിറ്റി ചെയർമാനായി നിയമിച്ചത്.ലോക്സഭയിൽ നിന്നുള്ള 15 അംഗങ്ങളെയും രാജ്യസഭയിൽ നിന്നുള്ള ഏഴ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചാണ് 21 അംഗ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി രൂപീകരിക്കുക.
അദിർ രഞ്ജൻ ചൗധരിയെ വീണ്ടും പിഎസി ചെയർപേഴ്‌സണായി നിയമിച്ചു - Om Birla
ലോക്സഭയിൽ നിന്നുള്ള 15 അംഗങ്ങളെയും രാജ്യസഭയിൽ നിന്നുള്ള ഏഴ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചാണ് 21 അംഗ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി രൂപീകരിക്കുക.
അദിർ രഞ്ജൻ ചൗധരിഅദിർ രഞ്ജൻ ചൗധരി
ഇന്ത്യാ ഗവൺമെന്‍റിന്‍റെ ചെലവുകൾക്കായി പാർലമെന്‍റ് അനുവദിച്ച തുകയുടെ കണക്കുകൾ, സർക്കാരിന്‍റെയും മറ്റുള്ളവരുടെയും വാർഷിക ധനകാര്യ അക്കൗണ്ടുകൾ എന്നിവ കാണിക്കുന്ന അക്കൗണ്ടുകൾ പരിശോധിക്കുന്നതിന്‍റെ ഉത്തരവാദിത്തം പിഎസിക്കാണ്.