കേരളം

kerala

ETV Bharat / bharat

നേപ്പാൾ അതിർത്തിയിൽ സേന വിന്യാസം ശക്തമാക്കി എസ്എസ്ബി - Uttarakhand

പിത്തോഗഡിലെ ധാർചുല മുതൽ കലാപാനി വരെയാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.

ഇന്ത്യ-നേപ്പാൾ അതിർത്തി  നേപ്പാൾ ഭൂപടം  എസ്എസ്ബി  പിത്തോഗഡ്  ധാർചുല  കലാപാനി  ശാസ്ത്ര സീമ ബാൽ  SSB forces  Uttarakhand  India-Nepal border
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സേന വിന്യാസം ശ്കതമാക്കി എസ്എസ്ബി

By

Published : Jun 26, 2020, 2:20 PM IST

ഡെറാഡൂൺ: ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സേന വിന്യാസം ശക്തമാക്കി ശാസ്ത്ര സീമ ബാൽ (എസ്എസ്ബി). പിത്തോഗഡിലെ ധാർചുല മുതൽ കലാപാനി വരെയാണ് കൂടുതൽ സേന വിന്യസിച്ചത്. ഈ മേഖലയിൽ മറ്റ് സേനകൾക്ക് പുറമെയാണ് എസ്എസ്ബിയും വിന്യസിച്ചിട്ടുള്ളതെന്ന് ഇൻസ്പെക്ടർ സന്തോഷ് നേഗി പറഞ്ഞു. നേപ്പാൾ അതിർത്തിയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് എസ്എസ്ബി വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡിലെ നേപ്പാൾ അതിർത്തി അടച്ചു. മറ്റ് അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേപ്പാൾ ഭൂപടത്തിൽ ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.

ABOUT THE AUTHOR

...view details