ന്യൂഡൽഹി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി (എംജിഎൻആർജിഎസ്) 40,000 കോടി അധിക വിഹിതം അനുവദിച്ച പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ. നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ജോലിക്കുള്ള അവസരം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പുനരുജ്ജീവന പാക്കേജ്; അതിഥി തൊഴിലാളികൾക്ക് ജോലിക്കുള്ള അവസരം സൃഷ്ടിച്ചെന്ന് ജെ പി നദ്ദ - പ്രധാനമന്ത്രി
ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിനുള്ള നിക്ഷേപം, എല്ലാ ജില്ലകളിലും പകർച്ചവ്യാധി തടയുന്നതിനുള്ള ബ്ലോക്കുകൾ സൃഷ്ടിക്കുക, ബ്ലോക്ക് തലങ്ങളിൽ സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കുക തുടങ്ങി ഭാവിയിലെ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിനുള്ള നിക്ഷേപം, എല്ലാ ജില്ലകളിലും പകർച്ചവ്യാധി തടയുന്നതിനുള്ള ബ്ലോക്കുകൾ സൃഷ്ടിക്കുക, ബ്ലോക്ക് തലങ്ങളിൽ സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കുക തുടങ്ങി ഭാവിയിലെ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ അഞ്ചാമത്തെ ഘട്ട പ്രഖ്യാപനം ധനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വലിയ മുന്നേറ്റം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.