ന്യൂഡൽഹി: അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. വ്യോമയാന മേഖലയിൽ കൊവിഡ് മൂലമുണ്ടായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഫോഴ്‌സ് മജ്യൂർ പ്രകാരം പേയ്‌മെന്‍റ് സമയപരിധി നീട്ടിനൽകാൻ കമ്പനി എഎഐയോട് ആവശ്യപ്പെട്ടത്. കരാറുകളിലെ പൊതുവായ ഒരു ഉപവാക്യമാണ് ഫോഴ്‌സ് മജ്യൂർ. യുദ്ധം, കലാപം, പകർച്ചവ്യാധികൾ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇരു പാർട്ടികൾക്കും സാമ്പത്തിക ബാധ്യതയുണ്ടാകാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകണമെന്ന് അദാനി ഗ്രൂപ്പ്
വ്യോമയാന മേഖലയിൽ കൊവിഡ് മൂലമുണ്ടായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഫോഴ്‌സ് മജ്യൂർ പ്രകാരം പേയ്‌മെന്‍റ് സമയപരിധി നീട്ടിനൽകാൻ കമ്പനി എഎഐയോട് ആവശ്യപ്പെട്ടത്.
അദാനി ഗ്രൂപ്പ്
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾക്കായുള്ള ബിഡ് പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും മൊത്തം 12 വിമാനത്താവളങ്ങളിൽ സ്വകാര്യ വ്യക്തികളുടെ അധിക നിക്ഷേപം 13,000 കോടി രൂപയായിരിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ മെയ് 16 ന് പ്രഖ്യാപിച്ചിരുന്നു.