മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് പൊതുപ്രവര്‍ത്തക ഉര്‍വശി ചുദാവല ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ മുംബൈ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ഫെബ്രുവരി ഒന്നിന് ആസാദ് മൈതാനത്ത് നടന്ന 'മുംബൈ പ്രൈഡ് സോളിഡാരിറ്റി ഗ്യാതറിങ് 2020' എന്ന ചടങ്ങിനിടെ ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കേസ്.
ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം; ഉര്‍വശി ചുദാവലയടക്കം 50 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി - രാജ്യദ്രോഹ കുറ്റം
ഫെബ്രുവരി ഒന്നിന് ആസാദ് മൈതാനത്ത് നടന്ന 'മുംബൈ പ്രൈഡ് സോളിഡാരിറ്റി ഗ്യാതറിങ് 2020' എന്ന ചടങ്ങിനിടെ ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കേസ്
ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം; ഉര്‍വശി ചുദാവലയടക്കം 50 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
124 (എ), 153 (ബി), 505, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അസമിനെ ഇന്ത്യയില്‍ നിന്ന് വെട്ടിമാറ്റുന്നുവെന്ന ഷര്‍ജീലിന്‍റെ പരാമര്‍ശമാണ് വിവാദമായത്.