ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം ബുധനാഴ്ച 14,472 ആയി ഉയർന്നു. 81 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂലൈയിൽ പൊലീസ് അറസ്റ്റുചെയ്ത ഒരാൾ ചൊവ്വാഴ്ച ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 36 ആയി. ഒക്ടോബർ 19നാണ് 61കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അരുണാചൽ പ്രദേശിൽ 2,139 സജീവ കൊവിഡ് കേസുകൾ - അരുണാചൽ പ്രദേശ് കൊവിഡ്
അരുണാചൽ പ്രദേശിൽ ഇപ്പോൾ 2,139 സജീവ കേസുകളാണുള്ളത്. ക്യാപിറ്റൽ കോംപ്ലക്‌സ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
![അരുണാചൽ പ്രദേശിൽ 2,139 സജീവ കൊവിഡ് കേസുകൾ അരുണാചൽ പ്രദേശിൽ 2,139 സജീവ കേസുകൾ active cases in Arunachal Pradesh സജീവ കൊവിഡ് കേസുകൾ അരുണാചൽ പ്രദേശ് കൊവിഡ് Arunachal Pradesh Covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9338733-648-9338733-1603867920217.jpg)
കൊവിഡ്
ക്യാപിറ്റൽ കോംപ്ലക്‌സ്(18) മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈസ്റ്റ് സിയാങിൽ 13 കേസുകളും, വെസ്റ്റ് സിയാങ് 12 കേസുകളും സ്ഥിരീകരിച്ചു. അരുണാചൽ പ്രദേശിൽ ഇപ്പോൾ 2,139 സജീവ കേസുകളാണുള്ളത്. 12,297 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 84.97 ശതമാനമായി.