അമരാവതി:പ്രതി ദിനം കുറഞ്ഞത് 33 കേസുകൾ റിപ്പോർട്ട് ചെയ്ത് ആന്ധ്രാപ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ 48 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സ്റ്റേറ്റ് നോഡൽ ഓഫീസർ പറഞ്ഞു. ഇതിൽ ഏഴ് കേസുകൾ ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗുണ്ടൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ 12 കേസുകൾ റിപ്പോർട്ട് ചെയ്തു. ചിറ്റൂർ ജില്ലയിൽ 11 കേസുകളും റിപ്പോർട്ട് ചെയ്തു. ഇവിടെ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളിൽ ചെന്നൈയിലേക്കുള്ള യാത്രാ ചരിത്രമുണ്ട്.
ആന്ധ്രാപ്രദേശിൽ 48 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് 19
ഗുണ്ടൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ 12 കേസുകൾ റിപ്പോർട്ട് ചെയ്തു. ചിറ്റൂർ ജില്ലയിൽ 11 കേസുകളും റിപ്പോർട്ട് ചെയ്തു. ഇവിടെ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളിൽ ചെന്നൈയിലേക്കുള്ള യാത്രാ ചരിത്രമുണ്ട്
ഗോദാവരി ജില്ലയിൽ റിപ്പോർട്ട് ചെയ്ത നാല് കേസുകളിലും ചെന്നൈയിലേക്കുള്ള യാത്രാ ചരിത്രമുണ്ട്. കൃഷ്ണ, അനന്തപുർ ജില്ലകളിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രാപ്രദേശിൽ 9,284 പരിശോധനകൾ നടത്തി. കർനൂൾ ജില്ലയിൽ 591 കേസുകൾ റിപ്പോർട്ട് ചെയ്തു. 297 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. 277 കേസുകൾ മാത്രമാണ് നിലവിൽ ഇവിടെ സജീവമായിട്ടുള്ളത്. ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുണ്ടൂർ ജില്ലയിൽ 399, കൃഷ്ണ ജില്ലയിൽ 349 കേസുകളുമുണ്ട്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,137 ആണ്. സജീവമായ കേസുകൾ 948 ആണ്. സജീവമായ കേസുകളിൽ 73 കേസുകൾ മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്.