ചെന്നൈ: പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയിൽ ക്രമക്കേട് നടത്തി പണം തട്ടിയവർക്കെതിരെ കേസെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി . പ്രധാനമന്ത്രി-കിസാൻ പദ്ധതി പ്രകാരം രണ്ട് ഹെക്ടറോ അതിൽ കുറവോ ഭൂമി ഉള്ള ചെറുകിട കർഷകർക്ക് 6,000 രൂപ പ്രതിവർഷം സഹായമായി ലഭിക്കും.
തമിഴ്നാട്ടിൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വൻ ക്രമക്കേട് - Scam
കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിയെടുത്തു.
![തമിഴ്നാട്ടിൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വൻ ക്രമക്കേട് തമിഴ്നാട്ടിൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ വൻ ക്രമക്കേട് tamilnadu kisan project](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:28:11:1599548291-8721549-kgnmjkdgml.jpg)
തമിഴ്‌നാട്ടിലെ ചില ജില്ലകളിൽ, യോഗ്യതയില്ലാത്തവർ തെറ്റായ വിവരങ്ങൾ നൽകി പാവപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുത്തതായി കണ്ടെത്തി. കേസ് ക്രൈംബ്രാഞ്ച്-ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിബി-സിഐഡി) അന്വേഷിക്കുന്നു. ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തതായും പളനിസ്വാമി വ്യക്തമാക്കി. കഡലൂർ ജില്ലയിൽ നിന്നാണ് ഈ അഴിമതി ആദ്യം പുറത്തുവന്നത്. അവിടെ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ സേല്ലത്താണ് ഏറ്റവും കൂടുതൽ അഴിമതി നടന്നതെന്ന് ഡി.എം. കെ ലീഡറും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിൻ പറഞ്ഞു. 10700 വ്യാജ കർഷക അക്കൗണ്ടുകൾ ഉണ്ടാക്കി നാല് കോടി രൂപയ്ക്കു മേൽ തട്ടിയെടുത്തതായി അദ്ദേഹം ആരോപിക്കുന്നു.
ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ബി.ജെ.പിക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും ഈ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും . പ്രതിപക്ഷ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു.