ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ മുൻ എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെ ഡല്‍ഹിയിലെ എംയിസിലെത്തിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനാണ് കുല്‍ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. എയിംസില്‍ പ്രത്യേക കോടതി സജ്ജീകരിച്ചാണ് മൊഴിയെടുപ്പ് നടത്തിയത്.
കുല്‍ദീപിനെ ഡല്‍ഹി എയിംസിലെത്തിച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു - കുല്‍ദീപിനെ ഡല്‍ഹി എയിംസിലെത്തിച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു
ജില്ലാ ജഡ്ജി ധർമേഷ് ശർമയുടെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസില്‍ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.

കൂട്ടു പ്രതിയായ ശശി സിംഗിനൊപ്പമാണ് കുല്‍ദീപിനെ എത്തിച്ചത്. ജില്ലാ ജഡ്ജി ധർമേഷ് ശർമയുടെ സാന്നിധ്യത്തിലാണ് മൊഴിയെടുപ്പ് നടത്തിയത്. കേസില്‍ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2017ലാണ് മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ റായ് ബറേലിയില്‍ കഴിഞ്ഞ ജൂലൈ 28ന് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ ട്രക്കിടിച്ച് അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് പെൺകുട്ടി. അപകടത്തില്‍ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും അഭിഭാഷകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.