മുംബൈ:ഏപ്രിൽ 14 മുതൽ ട്രെയിനുകൾ ആരംഭിക്കുന്നുവെന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച എല്ലാ അക്കൗണ്ടുകളും ട്രാക്കുചെയ്തിട്ടുണ്ടെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾക്ക് റെയിൽവേ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ നിഷേധിച്ച റെയിൽവേ മന്ത്രാലയം മെയ് മൂന്ന് വരെ അത്തരം പദ്ധതികളൊന്നുമില്ലെന്ന് വ്യക്തമാക്കി.2020 മെയ് മൂന്ന് വരെ രാജ്യത്തുടനീളം എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും പൂർണമായും റദ്ദാക്കിയതായി റെയിൽവേ മന്ത്രാലയം ട്വിറ്റ് ചെയ്തു .
ട്രെയിൻ സർവീസ് സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച അക്കൗണ്ടുകൾ കണ്ടെത്തി
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾക്ക് റെയിൽവേ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ റെയിൽവേ മന്ത്രാലയം നിഷേധിച്ചു.
അനിൽ ദേശ്മുഖ്
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഗതാഗത ക്രമീകരണം ആവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് ആയിരത്തിലധികം കുടിയേറ്റ തൊഴിലാളികൾ തടിച്ചുകൂടിയത്.