റാഞ്ചിയില്‍ വാഹനാപകടം; പൊലീസുകാരന്‍ മരിച്ചു - ഇതര സംസ്ഥാന തൊഴിലാളി വാർത്ത
ദേശീയ പാത 33ലൂടെ ഇതര സംസ്ഥാന തൊഴിലാളികളുമായി പോകുന്ന ബസിനെ അനുഗമിക്കുന്നതിനിടെ രാംനഗർ ജില്ലയില്‍ വെച്ച് വാന്‍ മറിഞ്ഞായിരുന്നു അപകടം
![റാഞ്ചിയില്‍ വാഹനാപകടം; പൊലീസുകാരന്‍ മരിച്ചു covid 19 news migrant workers news accident news അപകടം വാർത്ത ഇതര സംസ്ഥാന തൊഴിലാളി വാർത്ത കൊവിഡ് 19 വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7030982-303-7030982-1588418033021.jpg)
റാഞ്ചി:ഇതര സംസ്ഥാന തൊഴിലാളികളുമായി പോകുന്ന ബസിനെ അനുഗമിക്കുന്നതിനിടെ വാന്‍ മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. നാല് പൊലീസുകാർക്ക് സാരമായി പരിക്കേറ്റു. ജാർഘണ്ഡിലെ രാംനഗർ ജില്ലയിലാണ് സംഭവം. ദേശീയപാത 33ലൂടെ സഞ്ചരിക്കവേയാണ് വാന്‍ അപകടത്തില്‍ പെട്ടത്. ദിനേഷ് കുമാറാണ് മരിച്ചതെന്ന് രാംനഗർ എസ്‌പി പ്രഭാത് കുമാർ പറഞ്ഞു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രക്കായി പകരം സംവിധാനം ഉടന്‍ ഏർപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയില്‍ നിന്നും പ്രത്യേക ട്രെയിനില്‍ റാഞ്ചിയിലെ ഹാടിയ സ്റ്റേഷനില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവർ സ്റ്റേഷനില്‍ നിന്നും ചാത്രയിലേക്ക് ബസില്‍ പോകുന്നതിനിടെയായിരുന്നു അപകടം.