കര്‍ണാടകയില്‍ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം - karnataka accident
ബാഗൽകോട്ട് ജില്ലയിലെ മുധോളയിലാണ് അപകടമുണ്ടായത്.
കര്‍ണാടകയില്‍ ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം
ബെംഗളൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ മുധോളയിലാണ് അപകടമുണ്ടായത്. സിദ്ധരായ തെലി (36), ബാലപ്പ സെൻന്തഗി (34), ഹനമന്ത ഗനഗാര (21), റിയാസ് ജാലഗേരി (25) എന്നിവരാണ് മരിച്ചത്. ധാർവാഡിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബസ്, ട്രാക്‌ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുധോൾ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.