ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ്. അക്രമികളും ക്യാമ്പസിനുള്ളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ആക്രമണം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശബ്ദരായി കാഴ്ചക്കാരായി നില്‍ക്കുകയാണ് ചെയ്തതെന്നും ഐഷി ആരോപിച്ചു.
ജെ.എന്‍.യു അക്രമത്തിന് പിന്നില്‍ എ.ബി.വി.പിയെന്ന് ആവര്‍ത്തിച്ച് ഐഷി ഘോഷ് - എബിവിപി ആക്രമണം ജെ.എന്‍.യു
അക്രമികളും ക്യാമ്പസിനുള്ളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശബ്ദരായി കണ്ടു നിന്നുവെന്നും ഐഷി ഘോഷ് പറഞ്ഞു
ഐഷി ഘോഷ്
തന്നേയും സുഹൃത്തിനേയും മുപ്പതിലധികം അക്രമികള്‍ വളഞ്ഞ് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്ക് അടിച്ചു. ചുറ്റിക ഉള്‍പ്പെടെയുള്ളവ അക്രമികളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. അടിക്കുമെന്നും കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്നും ഐഷി പറഞ്ഞു. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഐഷിയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 34 പേരില്‍ അഞ്ച് പേര്‍ അധ്യാപകരാണ്.