ഡെറാഡൂൺ: വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ ട്വിറ്റർ അക്കൌണ്ടുകളിൽ മോശം പരാമർശം നടത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുസ്സോറിയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടാണ് പരാതി നൽകിയത്. വനിതകൾക്കുനേരെയുള്ള അതിക്രമങ്ങൾ അക്കാദമി ശക്തമായി എതിർക്കുന്നതായും ഉത്തരാഖണ്ഡ് പൊലീസിൽ പരാതി നൽകിയതായും ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വനിതാ ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ മോശം പരാമർശം ; എഫ്ഐആർ രജിസ്റ്റർ ചെയ്തു - മുസ്സോറിയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്
വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ മോശം കമന്‍റുകള്‍ പോസ്റ്റ് ചെയ്തതിന് പൊലീസ് കേസെടുത്തു
വനിതാ ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ അസ്ലീല കമന്റുകൾ; എഫ്ഐആർ രജിസ്റ്റർ ചെയ്തു
അതേസമയം, കേസ് സൈബർ സെല്ലിന് കൈമാറി. സൈബർ പൊലീസ് കേസ് ഏറ്റെടുത്തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജി) എസ്ടിഎഫ് റിധിം അഗർവാൾ അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് വനിതാ ഉദ്യാഗസ്ഥർക്കെതിരെയും മോശം കമറ്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.