കേരളം

kerala

ETV Bharat / bharat

നിസര്‍ഗ കവര്‍ന്നത് പൂനെയിലെ 28000 കര്‍ഷകരുടെ പ്രതീക്ഷകള്‍ - 'About 28,000 farmers affected in Pune due to recent cyclone'

371 ഗ്രാമങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് പൂനെ കലക്ടര്‍ അറിയിച്ചു

cyclone
cyclone

By

Published : Jun 6, 2020, 10:23 PM IST

മുംബൈ:നിസര്‍ഗ ചുഴലിക്കാറ്റ് ബാധിച്ചത് പുനൈയിലെ 28000 കര്‍ഷകരെയെന്ന് അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ട്. പുനെയില്‍ നിന്ന് 177 കിലോമീറ്റര്‍ അകലെയുള്ള തീരദേശ പ്രദേശമായ റായ്ഗഡിനോട് ചേര്‍ന്ന് ചുഴലിക്കാറ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വടക്ക് കിഴക്കന്‍ ദിശയിലേക്ക് കാറ്റ് നീങ്ങും മുമ്പ് പ്രദേശത്ത് കനത്ത മഴ പെയ്തു. 371 ഗ്രാമങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് പൂനെ കലക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് മന്ത്രിമാരും ജില്ലയിലെ അധികൃതരുമായി നാശനഷ്ടം സംഭവിച്ച വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ABOUT THE AUTHOR

...view details