വിങ് കമാൻഡർ അഭിനന്ദന്‍റെ ജീവിതം പാഠ്യപദ്ധതിയിലേക്ക് - പാഠ്യപദ്ധതി
അഭിനന്ദനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്‍റെ ജീവിതം കുട്ടികളെ പഠിപ്പിക്കുന്നത്.

രാജസ്ഥാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇനിമുതല്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനനന്ദന്‍ വര്‍ധമാനെക്കുറിച്ചും പഠിക്കും. യുദ്ധ വിമാനം തകര്‍ന്ന് പാകിസ്ഥാന്‍റെ കയ്യിലകപ്പെട്ടപ്പോഴും അസാമാന്യ ധൈര്യവും രാജ്യസ്നേഹവും പ്രകടിപ്പിച്ച ധീര വൈമാനികനോടുള്ള ആദര സൂചകമായാണ് അഭിനന്ദന്‍റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോത്സ്രയാണ് അഭിനന്ദന്‍റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ എതൊക്കെ ക്ലാസുകളിലെ സിലബസിലാകും ഇത് ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.