പ്രാർത്ഥനകള്‍ക്കും നയതന്ത്ര ഇടപെടലുകള്‍ക്കും ഒടുവിൽ പാക് സൈന്യത്തിന്‍റെ പിടിയിലായ വ്യോമസേന വിംഗ്കമാൻഡർ അഭിനന്ദൻ ഇന്ന് ഇന്ത്യയിലെത്തുകയാണ്. ശത്രുവലയത്തിൽ ചങ്കുറപ്പോടെ നിന്ന അഭിനന്ദനെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യം.
ഇന്ത്യന്‍ അഭിമാനത്തിന്‍റെ കൊടി ഉയർത്തിയാണ് അഭിനന്ദൻ ഇന്ന് വാഗാ അതിർത്തി കടക്കുക. ശത്രുരാജ്യത്തിന് മുന്നിൽ പതറാതെ നിന്ന സൈനികനെ സ്വന്തം കുടുംബാംഗത്തെപോലെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഓരോ ഇന്ത്യക്കാരും. അതിര്‍ത്തി കടന്നുള്ള പാക് വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍ പാകിസ്ഥാന്‍റെ പിടിയിലായത്. പാകിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 തകര്‍ന്നു വീഴുകയായിരുന്നു. പാരച്യൂട്ട് വഴി താഴെ എത്തിയ അഭിനന്ദൻ ഓടിക്കൂടിയ ആളുകളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് ചോദിച്ചു. പാകിസ്ഥാൻ ആണെന്ന് മനസിലായതോടെ അഭിനന്ദൻ ഇന്ത്യാഅനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം ഒഴിവാക്കാൻ ആകാശത്തേക്ക് വെടി ഉതിർത്ത അഭിനന്ദന്‍ഇന്ത്യയിലേക്ക് പിന്മാറാന്‍ശ്രമിച്ചെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിർക്കാതെ അഭിനന്ദന്‍ പ്രദര്‍ശിപ്പിച്ചസമചിത്തതയും ഏറെപ്രശംസിക്കപ്പെട്ടു.