വിങ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാനെ മൂന്നു മണിയോടെ വാഗാ അതിര്‍ത്തിയിലെത്തിക്കും. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി കുടുംബം അമൃത്സറിലെത്തി. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കുടുംബത്തിന്കൈയ്യടിയോടു കൂടിയുള്ള സ്വീകരണമാണ് വിമാന യാത്രക്കാരില്‍ നിന്ന് ലഭിച്ചത്. പാക് സൈന്യത്തിന് മുമ്പില്‍ തലകുനിക്കാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ അഭിനന്ദിനോടുള്ള സ്നേഹവും ബഹുമാനവുമാണ് യാത്രക്കാരുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
അഭിനന്ദനെ കാത്ത് രാജ്യം, വാഗാ അതിര്‍ത്തിയില്‍ ആഹ്ളാദ പ്രകടനം - ഇന്ത്യ
പ്രത്യേക വിമാനത്തില്‍ റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് തിരിച്ചു. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കും
വിമാനത്തിൽകയറിയ വീട്ടുകാരെ ആദ്യം യാത്രക്കാർ തിരിച്ചറിഞ്ഞിരുന്നില്ല.പിന്നീട് യാത്രക്കിടയിൽ അഭിനന്ദന്റെ കുടുംബത്തിനൊപ്പമാണ് തങ്ങള്‍ യാത്ര ചെയ്യുന്നതെന്നറിഞ്ഞ സഹയാത്രികര്‍ തങ്ങള്‍ക്കുള്ള സ്നേഹവും ആദരവും പങ്കുവച്ചു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങവെ അഭിനന്ദന്റെവീട്ടുകാർക്ക് ആദ്യംഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.
30 മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ്കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കുമെന്ന തീരുമാനം പാക് പ്രധാനമന്ത്രി ഇമ്രാന്ഖാൻ അറിയിക്കുന്നത്.'സമാധാനത്തിന്റെസന്ദേശ'മെന്ന നിലയിലാണ് അഭിനന്ദിനെ വിട്ടയക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വിട്ടുവീഴ്ച്ചയില്ലാത്ത ഇന്ത്യൻ നിലപാടും ലോക രാജ്യങ്ങളിൽ നിന്നുളള സമ്മർദ്ദവുമാണ് പാകിസ്ഥാനെ പെട്ടെന്ന് തന്നെ ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്.