പാകിസ്ഥാൻ പോർവിമാനങ്ങളുടെ അതിർത്തി കടന്നുള്ള ആക്രമണം ചെറുക്കുന്നതിനിടെ മിഗ്21 വിമാനം പാക് അതിർത്തിയിൽ തകർന്നു വീണ് അഭിനന്ദൻ പാകിസ്ഥന്‍റെ പിടിയിലാവുകയായിരുന്നു. പാകിസ്ഥാന്‍റെ കസ്റ്റഡിയിൽ 60 മണിക്കൂർ ചിലവഴിച്ച ശേഷം ഇന്നലെ രാത്രിയാണ് പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാകിസ്ഥാൻ ഭാഗത്തു നിന്നും മാനസികമായി പീഡനം നേരിടേണ്ടി വന്നു എന്ന് അഭിനന്ദൻ പറഞ്ഞു. ഇന്ത്യൻ മണ്ണിൽ എത്തിയ ഉടൻ അഭിനന്ദനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദൻ - പാകിസ്ഥാൻ
വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന അഭിനന്ദന്‍ എയര്‍ഫോഴ്സ് ഓഫീസേഴ്സ് മെസ്സിലായിരിക്കും തങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ
ആശുപത്രിയിൽ കഴിയുന്ന അഭിനന്ദനെ കാണാൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എത്തിയിരുന്നു. ഇന്ന് രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ സന്ദർശിച്ചിരുന്നു.