വ്യോമസേനാ ദിനത്തില്‍ അഭിനന്ദൻ വര്‍ധമാനും ബാലാക്കോട്ട് ദൗത്യത്തിലെ പൈലറ്റുമാരും വിമാനം പറത്തി - വ്യോമസേനാ ദിനത്തില്‍ അഭിനന്ദൻ വര്‍ധമാനും ബാലക്കോട്ട് പൈലറ്റുമാരും വിമാനം പറത്തി
വിപുലമായ ആഘോഷങ്ങളുമായി ഇന്ന് വ്യോമസേന വാര്‍ഷിക ദിനം.
ന്യൂഡല്‍ഹി: വ്യോമസേനയുടെ 87-ാം വാർഷികത്തിൽ ഹിൻഡൻ എയര്‍ബേസില്‍ നടക്കുന്ന വ്യോമസേന പരേഡില്‍ മിഗ് 21വിമാനം പറത്തി വിങ് കമാൻഡർ അഭിനന്ദൻ വര്ധമാൻ. ബാലാക്കോട്ടിലുണ്ടായിരുന്ന വ്യോമസേന പൈലറ്റുമാരും പരേഡില്‍ വിമാനം പറത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മിറാഷ് 2000 വിമാനങ്ങളും രണ്ട് സു -30 എംകെഐ യുദ്ധവിമാനങ്ങളും വ്യോമസേനാ ദിനത്തില്‍ പറത്തി. വാർഷിക ദിനത്തില്‍ വിന്റേജ് വിമാനങ്ങളും ആധുനിക കപ്പലുകളും പ്രദർശിപ്പിക്കുന്നുണ്ട്. 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്. കൊളോണിയൽ ഭരണ കാലത്ത് രൂപീകൃതമായതിനാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ജോർജ്ജ് ആറാമൻ രാജാവ് "റോയൽ" എന്ന പദവിയും ഇന്ത്യൻ വ്യോമസേനക്ക് നൽകിയിരുന്നു. 1950 ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറിയപ്പോൾ ഈ പദവി ഉപേക്ഷിച്ചു.