റായ്‌പൂർ: ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്‌ച രാത്രിയാണ് ജൻത കോൺഗ്രസ് നേതാവ് അജിത് ജോഗിക്കും, മകനും മുൻ എംഎൽഎയുമായ അമിത് ജോഗിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.
ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രിക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് - അമിത് ജോഗി
ജനുവരി 15നാണ് അജിത് ജോഗിയുടെ ജോലിക്കാരൻ ബിലാസ്‌പൂരിലെ വീടിന് പുറത്ത് തൂങ്ങിമരിച്ചത്.
ജനുവരി 15നാണ് സന്തോഷ് കൗശിക് എന്നയാൾ ബിലാസ്‌പൂരിലെ ജോഗിയുടെ വീടിന് പുറത്ത് തൂങ്ങിമരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ജോഗിയും മകനും സന്തോഷിനെ മാനസികമായി പീഡിപ്പിച്ചതാണ് ആത്‌മഹത്യക്ക് കാരണമെന്ന് സന്തോഷിന്‍റെ സഹോദരൻ കൃഷ്‌ണകുമാർ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 306 പ്രകാരം ജോഗിക്കും മകനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി ജോഗിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു സന്തോഷ്. തനിക്കും കുടുംബത്തിനും ആത്‌മഹത്യയിൽ പങ്കില്ലെന്നും രാഷ്‌ട്രീയ പകയുടെ ഭാഗമായാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും അജിത് ജോഗി പ്രതികരിച്ചു. നിലവിലെ സർക്കാരിന്‍റെ സമ്മർദം മൂലമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും സിബിഐ അന്വേഷണത്തിന് സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു.