ന്യൂഡൽഹി: കൊവിഡ് 19 നെതിരെയുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ആരോഗ്യ സേതു എന്ന ആപ്പിന് വലിയ പങ്കുണ്ടെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റര്‍ (എൻഐസി) ഡയറക്ടർ ജനറൽ ഡോ. നീത വർമ്മ. കൊവിഡിന്‍റെ സാധ്യതകളും ബാധിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോ.നീത വർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
ആരോഗ്യ സേതു ഇന്ത്യക്ക് വളരെ ഉപകാരപ്രദമെന്ന് എൻഐസി ഡയറക്ടർ ജനറൽ - എൻഐസി ഡയറക്ടർ ജനറൽ
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയാണ് ആരോഗ്യ സേതു ആപ്പെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റര്‍ (എൻഐസി) ഡയറക്ടർ ജനറൽ ഡോ. നീത വർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു
'കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയാണ് ആരോഗ്യ സേതു ആപ്പ്. ഇന്ത്യയിൽ ഇതുവരെ 110 ലക്ഷത്തിലധികം ആളുകൾ ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ആളുകൾ യാത്ര ചെയ്യുമ്പോൾ ആരോഗ്യ സേതു നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് 19 ഉള്ള പ്രദേശങ്ങള്‍, മെഡിക്കൽ ഉപദേശങ്ങൾ എന്നിവയെല്ലാം ഈ മൊബൈൽ അപ്ലിക്കേഷനിലൂടെ ലഭ്യമാകും. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും എൻഐസിയും ചേർന്നാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷൻ ശേഖരിക്കുന്ന പേഴ്‌സണൽ ഡാറ്റ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുന്നു. മെഡിക്കൽ ഇടപെടൽ സുഗമമാക്കുന്നതിനായി ഫോണിൽ ഡാറ്റ സുരക്ഷിതമായിരിക്കും', ഡോ.നീത പറഞ്ഞു.
ആരോഗ്യ സേതു ആപ്ലിക്കേഷന്‍റെ പ്രാധാന്യം ആളുകൾ മനസിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് കൂടുതൽ ആളുകൾ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതെന്നും ഡോ. നീത വര്‍മ്മ പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് സർക്കാർ ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. തുടർന്ന് സ്വകാര്യ, പൊതു ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് ആപ്പ് നിർബന്ധമാക്കി. ഹോട്ട് സ്പോട്ടുകൾ തിരിച്ചറിയാനും ഈ ആപ്ലിക്കേഷൻ സഹായകരമാണ്. ഐഒഎസിലും ആൻഡ്രോയിഡിലും ആരോഗ്യ സേതു ലഭ്യമാണ്. നിലവിൽ 12 ഭാഷകളിൽ ഈ അപ്ലിക്കേഷൻ ലഭ്യമാണെന്നും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റര്‍ ഡയറക്ടർ ജനറൽ ഡോ. നീത വർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.