മുംബൈ: മുംബൈയിലെ ആരേ കോളനിയിലെ മരങ്ങൾ മുറിച്ച് മാറ്റുന്നത് സുപ്രീംകോടതി തടഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാൻ കോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ആരേ കോളനി വികസന മേഖലയല്ലെന്നും പരിസ്ഥിതിലോല പ്രദേശമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ജനറൽ തുഷാർ മേത്തയാണ് കോടതിയില്‍ ഹാജരായത്. മരം മുറിക്കല്‍ നിര്‍ത്തി വക്കുമെന്ന് കോടതി മുമ്പാകെ ഉറപ്പും നല്‍കി. കേസില്‍ അടുത്തവാദം ഈ മാസം 21 ന് പരിഗണിക്കും.
ആരേയില്‍ മരം മുറിക്കുന്നത് സുപ്രീംകോടതി തടഞ്ഞു
മുംബൈ മെട്രോ റെയിലിന്‍റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാൻ തീരുമാനിച്ചത്.
മുംബൈ മെട്രോ റെയിലിന്‍റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാൻ പദ്ധതിയിട്ടത്. 'നഗരത്തിന്‍റെ ശ്വാസകോശ'മെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ 2500ലേറെ മരങ്ങളാണ് വെട്ടിമാറ്റുക. ഇതിന് ട്രീ അതോറിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മരങ്ങള്‍ വെട്ടുന്നതിനെതിരെ ചിലര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ഹര്‍ജികളെല്ലാം തള്ളിയിരുന്നു. ഇതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിക്കുന്ന നടപടികളിലേക്ക് കടന്നത്. എന്നാല്‍ ഇതിനെതിരെ ശക്‌തമായ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.