കേരളം

kerala

ETV Bharat / bharat

തണ്ട പീഡന കേസ്; അമരീന്ദർ സിങ്ങിനെതിരെ ആംആദ്‌മി

പഞ്ചാബിലെ ഹോഷിയാർപൂരിലെ തണ്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊലപ്പെടുത്തിയത്.

AAP women MLAs demand Punjab CM resignation  Amarinder Singh  Tanda Rape Case  Hoshiarpur Rape Case  Aam Aadmi Party  Amarinder Singh Resignation  Punjab News  ആംആദ്‌മി  തണ്ട പീഡന കേസ്  അമരീന്ദർ സിങ്ങിനെ വിമർശിച്ച് ആംആദ്‌മി
തണ്ട പീഡന കേസ്

By

Published : Oct 26, 2020, 1:08 PM IST

ചണ്ഡീഖഡ്:തണ്ടയിൽ ആറ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയായതിനെ അപലപിച്ച് ആം ആദ്മി പാർട്ടിയിലെ വനിതാ എം‌എൽ‌എമാർ. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും എം‌എൽ‌എമാർ ആവശ്യപ്പെട്ടു.

അഴിമതിയും നേതാക്കളുടെ അനധികൃത പങ്കാളിത്തവും കൊണ്ട് സംസ്ഥാന പൊലീസ് സേനയെ മുഖ്യമന്ത്രി നശിപ്പിച്ചതായി പ്രതിപക്ഷ ഉപനേതാവ് സർവ്ജിത് കൗർ മാനുക്കെ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് അരക്ഷിതാവസ്ഥയുടെയും ഭയത്തിന്‍റെയും അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതേസമയം സാമൂഹിക വിരുദ്ധരും കുറ്റവാളികളും രക്ഷപ്പെടുന്നു. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി തന്‍റെ ഫാം ഹൗസിൽ സുഃഖ ജീവിതം ആസ്വദിക്കുകയാണെന്നും എംഎൽഎമാർ ആരോപിച്ചു.

പഞ്ചാബിലെ ഹോഷിയാർപൂരിലെ തണ്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയിൽ പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെത്തി.

ABOUT THE AUTHOR

...view details