ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ഷഹീൻ ബാഗിൽ വെടിവെപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന പൊലീസ് ആരോപണത്തിനെതിരെ എംപി സഞ്ജയ് സിങ് രംഗത്ത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ക്രൈം ബ്രാഞ്ച് ഡിസിപി രാജേഷ് ഡിയോയ്ക്കെതിരെ നോട്ടീസ് നൽകുമെന്നും സഞ്ജയ് സിങ് പറഞ്ഞു. പ്രതിയായ കപിൽ ഗുജ്ജാറിന്‍റെ മൊബൈൽ ഫോൺ പരിശോധനയിലാണ് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി പറഞ്ഞിരുന്നു. പ്രതി ആം ആദ്മി നേതാക്കളുമായി നിൽകുന്ന ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.
ക്രൈം ബ്രാഞ്ച് ഡിസിപിക്കെതിരെ നോട്ടീസ് നൽകുമെന്ന് ആം ആദ്മി എംപി സഞ്ജയ് സിങ്
ഷഹീൻ ബാഗിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് സമീപത്തായാണ് ഫെബ്രുവരി ഒന്നിന് വെടിവെപ്പ് നടന്നത്. പ്രതിയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയ് ശ്രീറാം എന്ന് വിളിച്ച് ഇയാൾ ആകാശത്തേക്ക് വെടിവെക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.
സഞ്ജയ് സിങ്