സർക്കാരിന്‍റെ പ്രവർത്തന ഫലം തെരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്ന് കെജ്‌രിവാൾ
ഫെബ്രുവരി എട്ടിന് ഡൽഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 11ന് ഫലപ്രഖ്യാപനവും നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ ആംആദ്‌മി ശക്‌തമായി പോരാടുമെന്ന് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ആംആദ്‌മി ശക്‌തമായി പോരാടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സർക്കാരിന്‍റെ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആംആദ്‌മി പാർട്ടി പോരാടാൻ ഒരുങ്ങുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പും ഫെബ്രുവരി 11ന് ഫലപ്രഖ്യാപനവും നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്.