ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അക്രമത്തിലൂടെയും വർഗീയ സംഘർഷത്തിലൂടെയും ആം ആദ്മി പാർട്ടി 'ഹൈജാക്ക്' ചെയ്യാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു. ഫെബ്രുവരി ഒന്നിന് ഷഹീൻ ബാഗിൽ വെടിവയ്പ് നടത്തിയതിന് അറസ്റ്റിലായ കപിൽ ഗുജ്ജറിന് ആം ആദ്മി പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നഖ്‌വിയുടെ പ്രസ്താവന .
ആം ആദ്‌മി തെരഞ്ഞെടുപ്പ് 'ഹൈജാക്ക്' ചെയ്യാൻ ശ്രമിക്കുന്നുവെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി - മുക്താര്‍ അബ്ബാസ് നഖ്‌വി
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണെന്നും നഖ്‌വി
ഗുജ്ജറിന്‍റെ ഫോണിൽ നിന്ന് ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കളായ അതിഷി, സഞ്ജയ് സിംഗ് എന്നിവരോടൊപ്പം ഗുജ്ജറും പിതാവ് ഗജെ സിങ്ങും നില്‍ക്കുന്ന ഫോട്ടോകള്‍ കണ്ടെടുത്തിരുന്നു . ആം ആദ്മി മോഷ്ടാക്കളോട് മോഷ്ടിക്കാൻ പറയുകയും അതേ സമയം ജനങ്ങളോട് ഉണർന്നിരിക്കാൻ പറയുകയും ചെയ്യുന്ന പാര്‍ട്ടിയായി മാറി. അക്രമത്തിലൂടെയും സാമുദായിക ധ്രുവീകരണത്തിലൂടെയും തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാൻ ആം ആദ്മി ശ്രമിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.
പൊതു റാലികൾക്കിടെ രാജ്യത്ത് തൊഴിലില്ലായ്മയാണെന്ന് പറഞ്ഞ് കേന്ദ്രത്തെ ആക്രമിച്ചതിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയേയും നഖ്‌വി വിമർശിച്ചു. ഇരുവര്‍ക്കും നിലവില്‍ തൊഴിലൊന്നും ഇല്ലെന്നും അതിനാല്‍ കേന്ദ്രത്തിന്‍റെ തൊഴില്‍ സംരംഭങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരു സഹോദരങ്ങളും നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണെന്നും നഖ്‌വി പരിഹസിച്ചു.