ന്യൂഡൽഹി: സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ആംആദ്മി പാർട്ടി പട്ടിക ജാതി പട്ടിക വർഗ വനിതാക്ഷേമ സെൽ സ്ഥാപിക്കുമെന്ന് മന്ത്രി രാജേന്ദ്ര പാൽ അറിയിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും കർമപദ്ധതി രൂപീകരിക്കാനുമായി അദ്ദേഹം ഡൽഹി കമ്മീഷൻ ഫോർ വിമൻ മേധാവി സ്വാതി മാലിവാളിനെ സന്ദർശിച്ചു.
പട്ടിക ജാതി പട്ടിക വർഗ വനിതാ സെൽ സ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി - പട്ടിക ജാതി പട്ടിക വർഗ വനിതാ സെൽ സ്ഥാപിക്കുമെന്ന് ആംആദ്മി പാർട്ടി
സ്ത്രീ സുരക്ഷയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി രാജേന്ദ്ര പാൽ
ആംആദ്മി
സ്ത്രീ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുൻഗണന നല്‍കുന്നതെന്നും വരും മാസങ്ങളിൽ മൊഹല്ല മാർഷലുകൾ സ്ഥാപിക്കുമെന്നും മഹിളാ പഞ്ചായത്തുകൾ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിൽ പൊലീസിനും പൗരന്മാർക്കുമിടയിലുള്ള സുരക്ഷാ സംവിധാനമാണ് 'മൊഹല്ല മാർഷലുകൾ'. ഭിന്നലിംഗക്കാർക്കായി ഒരു പ്രത്യേക ബോർഡ് രൂപീകരിക്കാനും പദ്ധതിയുള്ളതായി മന്ത്രി അറിയിച്ചു.