കേരളം

kerala

ഡൽഹി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക എഎപി ഇന്ന് പുറത്തിറക്കും

നിലവിലുള്ള 20,000 ലിറ്റർ സൗജന്യ വെള്ളം സർക്കാർ തുടരുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 24 മണിക്കൂർ ശുദ്ധജലം നൽകാമെന്നും ആം ആദ്മി മേധാവി വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ പോളിങ് ഫെബ്രുവരിയിൽ നടക്കും.

By

Published : Feb 4, 2020, 10:46 AM IST

Published : Feb 4, 2020, 10:46 AM IST

New Delhi  AAP  Aam Aadmi Party  Arvind Kejriwal  Kejriwal Ka Guarantee Card  Manifesto  Delhi Elections  Mohalla marshals  AAP to release manifesto for Delhi Elections today  ഡൽഹി തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ ഇന്ന് എഎപി പുറത്തിറക്കുംട  എഎപി
ഡൽഹി

ന്യൂഡൽഹി:ഡൽഹി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക എഎപി ഇന്ന് പുറത്തിറക്കും.വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (ആം ആദ്മി) ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കുന്നത്. കോൺഗ്രസും ബിജെപിയും ഇതിനകം തന്നെ പ്രകടന പത്രികകൾ പുറത്തുവിട്ടിട്ടുണ്ട്.

ജനുവരിയിൽ ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 'കെജ്‌രിവാൾ കാ ഗ്യാരണ്ടി കാർഡ്' പുറത്തിറക്കിയിരുന്നു. ഇതിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, മാർഷലുകൾ, ശുദ്ധജലം എന്നിവ വാഗ്ദാനം ചെയ്യുന്നു. മുന്നണി സംഘടനകളിലെ 500 അംഗങ്ങൾ വഴി പ്രചാരണം വിപുലീകരിക്കാനും പാർട്ടി തയ്യാറെടുക്കുന്നുണ്ട്.

നിലവിലുള്ള 20,000 ലിറ്റർ സൗജന്യ വെള്ളം സർക്കാർ തുടരുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 24 മണിക്കൂർ ശുദ്ധജലം നൽകാമെന്നും ആം ആദ്മി മേധാവി വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ പോളിങ് ഫെബ്രുവരിയിൽ നടക്കും.

ABOUT THE AUTHOR

...view details