ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കും - AAP to contest 2022 UP Assembly elections
ആം ആദ്മി പാർട്ടി മൂന്നാം തവണ ഡൽഹിയിൽ സർക്കാർ രൂപീകരിച്ചപ്പോൾ യുപിയിൽ നിന്നുള്ള നിരവധി പേർ സംസ്ഥാനത്ത് വോട്ടെടുപ്പിൽ മത്സരിക്കണമെന്ന് നിർദേശങ്ങൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു
ഉത്തർപ്രദേശ്
ന്യൂഡൽഹി: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എട്ട് വർഷത്തിനിടെ ആം ആദ്മി പാർട്ടി മൂന്ന് തവണ ഡൽഹിയിൽ സർക്കാർ രൂപീകരിച്ചു. ഉത്തർപ്രദേശിലെ നിരവധി പേർ ഡൽഹിയിൽ താമസിക്കുന്നു. ആം ആദ്മി പാർട്ടി മൂന്നാം തവണ ഡൽഹിയിൽ സർക്കാർ രൂപീകരിച്ചപ്പോൾ യുപിയിൽ നിന്നുള്ള നിരവധി പേർ സംസ്ഥാനത്ത് വോട്ടെടുപ്പിൽ മത്സരിക്കണമെന്ന് നിർദേശങ്ങൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.