ചണ്ഡീഗഡ്: വിവാദ പ്രസ്താവന നടത്തിയ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡി.ജി.പി) ദിനകര്‍ ഗുപ്തയെ പുറത്താക്കണമെന്ന് എ.എ.പി . രാവിലെ നിങ്ങള്‍ ആരെയെങ്കിലും കര്‍ത്താപ്പൂരിലേക്ക് അച്ചാല്‍ വൈകുന്നേരം അയാള്‍ പരിശീലനം ലഭിച്ച തീവ്രവാദിയായിരിക്കുമെന്ന ഡിജിപിയുടെ പ്രസ്താവനയാണ് വിവാദമായത്.
പഞ്ചാബ് ഡി.ജി.പിയെ പുറത്താക്കണമെന്ന് എ.എ.പി - ദിനകര്‍ ഗുപ്ത
രാവിലെ നിങ്ങള്‍ ആരെയെങ്കിലും കര്‍ത്താപ്പൂരിലേക്ക് അച്ചാല്‍ വൈകുന്നേരം അയാള്‍ പരിശീലനം ലഭിച്ച തീവ്രവാദിയായിരിക്കുമെന്നായിരുന്നു ഡിജിപിയുടെ പ്രസ്താവന
പഞ്ചാബ് ഡി.ജി.പിയെ പുറത്താക്കണമെന്ന് എ.എ.പി
പ്രതിപക്ഷ നേതാവ് ഹരിപാല്‍ സിംഗ് ചീമ, കൊടകപുര എം.എല്‍.എ കുല്‍താര്‍ സിങ് സന്ദ്വാന്‍ എന്നിവർ ഡിജിപിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.ഒരു മുതര്‍ന്ന ഉദ്യോഗസ്ഥന് ചേര്‍ന്ന തരത്തിലല്ല അദ്ദേഹത്തിന്‍റെ പ്രതകരണമെന്നും ഇവർ ആരോപിച്ചിരുന്നു.സേനയിലെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലാഭത്തിനായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തരുത്. ലോകത്ത് ദശലക്ഷ കണക്കിന് ജനങ്ങള്‍ നാനാക്കിനെ ആരാധിക്കുന്നവരാണ്. ഇവരുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഡി.ജി.പിയുടെ നിലാപാടെന്നും നേതാക്കള്‍ ആരോപിച്ചു.