കേരളം

kerala

ETV Bharat / bharat

കെജ്രിവാള്‍ അണ്‍ ഫോളോ ചെയ്തെന്ന് എംഎൽഎ, പാർട്ടി വിടാനുളള കാരണം തേടുകയാണെന്ന് ആംആദ്മി - കെജ്രിവാള്‍

ആം ആദ്മി എംഎൽഎ അൽക്ക ലംമ്പായാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ അണ്‍ഫോളോ ചെയ്തെന്ന് പറഞ്ഞ് രംഗത്തെത്തിയത്

ആംആദ്മി എംഎൽഎഅൽക്ക ലംമ്പാ

By

Published : Feb 6, 2019, 1:12 AM IST

എംഎൽഎ അൽക്ക ലംമ്പാ പാർട്ടി വിടാനുളള കാരണം തേടുകയാണെന്ന് ആംആദ്മി പാർട്ടി വക്താവ് സൗരഭ് ബരദ്വാജ്. ട്വിറ്ററിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ അണ്‍ഫോളോ ചെയ്തെന്ന ആരോപാണത്തിന് പിന്നാലെയാണ് പാർട്ടിയുടെ മറുപടി.

അൽക്ക ലംമ്പായെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് യാതൊരു ഉദ്ദേശവുമില്ല. എന്നാൽ അവരിതിന് കാരണം തേടുകയാണ് . എത് പാർട്ടിയിലാണെങ്കിലും സംഘടനയിലാണെങ്കിലും ചില അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരെ ഫോളോ ചെയ്യണം ചെയ്യേണ്ട എന്നത് പൂർണ്ണമായും മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്നും ഭരദ്വാജ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ തന്നെ ട്വിറ്ററിൽ അണ്‍ഫോളോ ചെയ്തെന്ന് പറഞ്ഞ് പാർട്ടി എംഎൽഎ അൽക്ക ലംമ്പാ രംഗത്തെത്തിയത്. ആംആദ്മി നേതൃത്വത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച അവർ പാർട്ടിയിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു

നേരത്തെ ഡിസംബറിൽ പാർട്ടി തന്നോട് രാജി ആവശ്യപ്പെട്ടെന്നും വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തെന്നും ലംമ്പാ ആരോപിച്ചിരുന്നു . എന്നാൽ പാർട്ടി ഇത് നിഷേധിച്ച് രംഗത്തെത്തി

ABOUT THE AUTHOR

...view details