ലക്‌നൗ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി. ഒരു മാസം നീണ്ടുനില്‍ക്കുന്ന അംഗത്വ വിതരണ പരിപാടികള്‍ക്ക് ഈ മാസം 23 ന് തുടക്കമിടും. പാര്‍ട്ടി ഓഫീസുകളില്‍ നേരിട്ടെത്തിയും മിസ്‌കോള്‍ നല്‍കിയും വെബ്‌സൈറ്റിലൂടെയും അംഗത്വം നേടാനാകും.
യുപിയിലും വിജയക്കൊടി പാറിക്കാന്‍ ആം ആദ്‌മി - യുപി ആം ആദ്‌മി
ആം ആദ്‌മിയുടെ വികസന മാതൃക വ്യക്തമാക്കുന്ന 5000 പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തി വ്യാപക പ്രചാരണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
അരവിന്ദ് കെജ്രിവാളിന്‍റെ വികസന മാതൃക യുപിയിലും നടപ്പാക്കുമെന്നും 403 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്നും പാര്‍ട്ടി സംസ്ഥാന ചുമതല വഹിക്കുന്ന സഞ്ജയ് സിങ് എം.പി പറഞ്ഞു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആം ആദ്‌മിയുടെ വികസന മാതൃക വ്യക്തമാക്കുന്ന 5000 പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തി വ്യാപക പ്രചാരണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,സത്യേന്ദ്ര ജെയിന്‍, ഇമ്രാന്‍ ഹുസൈന്‍ തുടങ്ങിയ നേതാക്കള്‍ യുപിയില്‍ നിന്ന് ഡല്‍ഹിയിലെത്തി ജനവിധി തേടിയവരാണ്. ഇവരെ സ്വന്തം നാട്ടില്‍ അഭിനന്ദിച്ചുള്ള പ്രചാരണ പരിപാടികളും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്.