ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് എവിടെയും നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെന്ന് ആം ആദ്‌മി എംപി സഞ്ജയ് സിങ്. ഡല്‍ഹി പൊലീസ് മേധാവി എസ്.എൻ ശ്രീവാസ്‌തവയുമായി സംസാരിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കിയതായും ആം ആദ്‌മി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഞായറാഴ്‌ച വൈകീട്ടോടെ പടിഞ്ഞാറൻ ഡല്‍ഹിയിലും ചില പ്രദേശങ്ങളിലും അക്രമ സംഭവങ്ങളില്‍ അരങ്ങേറിയതായുള്ള അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജവാര്‍ത്തകൾ ജനങ്ങൾ തള്ളക്കളയണമെന്നും സഞ്ജയ് സിങ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ഡല്‍ഹി സംഘര്‍ഷം; വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാര്‍ട്ടി നേതാവ് - ഡല്‍ഹി സംഘര്‍ഷം
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി
അക്രമം നടന്നെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് നിഷേധിക്കുകയും സ്ഥിതിഗതികൾ ശാന്തമാണെന്നും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പലരും ആശങ്കയോടെ പൊലീസിനെ വിളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അക്രമം സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.