ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമങ്ങളിൽ ഡൽഹി പൊലീസിനെതിരെ ആഞ്ഞടിച്ച് ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്. അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. അതിർത്തി പ്രദേശങ്ങൾ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിർദേശം ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.
ഡൽഹി കലാപം; പൊലീസിനെതിരെ ആംആദ്‌മി പാര്‍ട്ടി നേതാവ് - അമിത് ഷാ
അതിർത്തി പ്രദേശങ്ങൾ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിർദേശം ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികാരമേറ്റ ശേഷം നഗരത്തിലെ ക്രമസമാധാനനില വഷളായെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നു. കടകളും വീടുകളും കത്തിക്കൊണ്ടിരിക്കുന്നു. ക്രമസമാധാനം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അമിത് ഷാ ആഭ്യന്തരമന്ത്രിയായതിനുശേഷം കാര്യങ്ങൾ വഷളായെന്നും സഞ്ജയ് സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 56 പൊലീസുകാര്‍ക്കടക്കം 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.