ന്യൂഡല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആം ആദ്‌മി പാര്‍ട്ടി. ഡല്‍ഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയതെന്ന് പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും അമിത് ഷായെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും പരാതിയില്‍ പറയുന്നു.
അമിത് ഷാക്കെതിരെ പരാതി നല്‍കി ആംആദ്മി പാര്‍ട്ടി - പാർട്ടി നേതാവ് സഞ്ജയ് സിംഗ്
ഡല്‍ഹിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ആംആദ്‌മി പാര്‍ട്ടി പരാതി നല്‍കിയതെന്ന് പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു
അമിത് ഷാക്കെതിരെ പരാതി നല്‍കി ആംആദ്മി പാര്‍ട്ടി
ബിജെപി എംപിമാരായ ഗൗതം ഗംഭീർ, പർവേഷ് വർമ, ഹാൻസ് രാജ് ഹാൻസ് എന്നിവർ വ്യാജവും കെട്ടിച്ചമച്ചതുമായ വീഡിയോകള്‍ ട്വീറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവച്ച നഗരത്തിലെ സർക്കാർ സ്കൂളുകളിലെ പോരായ്മകളുടെ വീഡിയോകൾ വ്യാജമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.