ന്യൂഡല്‍ഹി: വാടകക്ക് താമസിക്കുന്നവർക്കും വൈദ്യുതി സൗജന്യമാക്കി ആംആദ്‌മി സർക്കാരിന്‍റെ പ്രഖ്യാപനം. 200 യൂണിറ്റ് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന വാടകക്കാർക്കാണ് 'മുഖ്യമന്ത്രി കിരായദാര്‍ ബിജ്‌ലി മീറ്റര്‍ യോജന'യുടെ പ്രയോജനം ലഭിക്കുക. ഇവർക്ക് വൈദ്യുതി സൗജന്യമാകും .
ഡല്‍ഹിയില്‍ വാടകക്കാര്‍ക്കും ഇനി സൗജന്യ വൈദ്യുതി - Mukhyamantri Kirayedar Bijli Meter Yojna
'മുഖ്യമന്ത്രി കിരായദാര്‍ ബിജ്‌ലി മീറ്റര്‍ യോജന'പ്രകാരം വാടകക്കാർക്കും വൈദ്യുതി സബ്‌സിഡി ലഭിക്കും.വീട്ടുടമസ്ഥന്‍റെ എന്‍.ഒ.സിയോ മറ്റ് സാക്ഷ്യപത്രങ്ങളോ സമര്‍പ്പിച്ച് പദ്ധതിയുടെ ഭാഗമാകാം.
![ഡല്‍ഹിയില്‍ വാടകക്കാര്‍ക്കും ഇനി സൗജന്യ വൈദ്യുതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4547820-581-4547820-1569403227977.jpg)
ഡല്‍ഹിയില്‍ വാടകക്ക് താമസിക്കുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നതെന്ന് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വാടകക്ക് താമസിക്കുന്നവര്‍ വാടക കരാറിന്‍റെ പകര്‍പ്പ് നല്‍കിയാല്‍ പ്രീപെയ്‌ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ നല്‍കും. മൂവായിരം രൂപ മുന്‍കൂര്‍ പണമടച്ച് മീറ്റര്‍ സ്ഥാപിക്കാം. വീട്ടുടമസ്ഥന്‍റെ എന്‍.ഒ.സിയോ മറ്റ് സാക്ഷ്യപത്രങ്ങളോ സമര്‍പ്പിച്ചാല്‍ പദ്ധതിയുടെ ഭാഗമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍റെ നീക്കം.