ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മോര്‍ഫ് ചെയ്‌ത വീഡിയോ പങ്കുവച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആം ആദ്മി പാർട്ടിയെ ആക്രമിച്ച് ജനുവരി പന്ത്രണ്ടിനാണ് കോൺഗ്രസ് പാർട്ടി ട്വിറ്റർ ഹാൻഡിൽ വീഡിയോ ട്വീറ്റ് ചെയ്തത്. ഈ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാളിനെ കെജ്രി-വെൽ എന്നാണ് പറഞ്ഞിരിക്കുന്നത്. ആം ആദ്മി പാർട്ടി ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയും ചെയ്തു.
കേജ്‌രിവാളിന്‍റെ വീഡിയോ മോര്‍ഫ് ചെയ്തതിനെതിരെ പരാതി നല്‍കി
ഈ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാളിനെ കെജ്രി-വെൽ എന്നാണ് പറഞ്ഞിരിക്കുന്നത്
ഇത് കെജ്‌രിവാളല്ല, കെജ്രി-വെല്ലാണ്, അവരുടെ കിണറുകളിൽ ഇരുട്ടല്ലാതെ മറ്റൊന്നുമില്ല. പരാതിയോടൊപ്പം വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം 500 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഡല്‍ഹി ഘടകം പരാതി നല്‍കി. ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് അനുസൃതമായി മനോജ് തിവാരി നൃത്തം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനെതിരെയാണ് പരാതി. പരാചിയ തിവാരിയുടെ ഭോജ്‌പൂരി ആല്‍ബം ലഗേ രഹോ കെജ്‌രിവാള്‍ എന്ന ശബ്ദ ട്രാക്ക് ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.