ന്യൂഡല്‍ഹി:ഡല്‍ഹി കലാപത്തിനിടെ പൊലീസ് സഹായം ആവശ്യപ്പെട്ടുള്ള ആം ആദ്‌മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍റെ വീഡിയോ പുറത്ത്. കലാപത്തിനിടെ ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താഹിറിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ടെറസില്‍ നിന്ന് ചാന്ദ് ബാഗ് പ്രദേശത്തേക്ക് വരാന്‍ പൊലീസിനോട് അഭ്യര്‍ഥിക്കുന്നത് വ്യക്തമാണ്. തന്‍റെ വീടിന് ഇരുവശത്തും തീപിടിത്തമുണ്ടായെന്നും അക്രമികള്‍ വെടിവെക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. അക്രമം തടയാന്‍ എത്രയും പെട്ടെന്ന് സ്ഥലത്തെത്തണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം വീഡിയോയില്‍ പരാതിപ്പെടുന്നുണ്ട്.
ഡല്‍ഹി കലാപം; താഹിര്‍ ഹുസൈന്‍ പൊലീസ് സഹായം തേടുന്ന വീഡിയോ പുറത്ത് - ഡല്‍ഹി കലാപം താഹിര്‍ ഹുസൈന്‍
തന്‍റെ വീടിന് ഇരുവശത്തും തീപിടിത്തവും വെടിവെപ്പും രൂക്ഷമാണെന്നും പൊലീസ് സഹായിക്കണമെന്നും താഹിര്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നത്.
Tahir Hussain
കൊലക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തതിന് പിന്നാലെ ആം ആദ്‌മി താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ താഹിറിന്‍റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.