ന്യൂഡൽഹി:ആം ആദ്‌മി പാർട്ടി സിഖ് സമുദായത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകുന്നില്ലെന്നും ബിജെപി സ്ഥാനാർഥി കപിൽ മിശ്ര. ഡൽഹി തെരഞ്ഞെടുപ്പിൽ മോഡൽ ടൗണിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയാണ് കപിൽ മിശ്ര. തനിക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നന്ദി അർപ്പിക്കുന്നതായും കപിൽ മിശ്ര പറഞ്ഞു.
ആം ആദ്‌മി പാർട്ടി സിഖുകാരെ വഞ്ചിച്ചെന്ന് ബിജെപി സ്ഥാനാർഥി കപിൽ മിശ്ര - ന്യൂഡൽഹി
തനിക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുമെന്നും ഭൂരിപക്ഷത്തോടെ ബിജെപി ഡൽഹിയിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്‌മി പാർട്ടി സിഖുകാരെ വഞ്ചിച്ചെന്ന് ബിജെപി സ്ഥാനാർഥി കപിൽ മിശ്ര
ഭൂരിപക്ഷത്തോടെ ബിജെപി ഡൽഹിയിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്‌മി പാർട്ടിയിൽ സ്ഥാനാർഥി നിർണയത്തിനെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിഖ് സമൂഹം ഇത് വീക്ഷിക്കുന്നുണ്ടെന്നും കെജ്‌രിവാളിന് ഇതിന് മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.